Turbo Movie: റിലീസിന് മുന്നെ കാശുവാരിയോ ടർബോ, പ്രീ സെയ്ൽ കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ

തിങ്കള്‍, 20 മെയ് 2024 (19:20 IST)
ആവേശത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം മലയാളം സിനിമാപ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ് ടര്‍ബോ. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷന്‍ എന്റര്‍ടൈനര്‍ സിനിമ എന്നതാണ് ടര്‍ബോയുടെ പ്രധാന ആകര്‍ഷണം. മലയാള സിനിമയില്‍ എണ്ണം പറഞ്ഞ വിജയസിനിമകള്‍ സംവിധാനം ചെയ്ത വൈശാഖ് ഒരുക്കുന്ന സിനിമയെന്നതും കന്നഡ സിനിമാതാരം രാജ് ബി ഷെട്ടി അഭിനയിക്കുന്ന ആദ്യ മലയാള സിനിമയെന്നതും സിനിമയുടെ ഹൈപ്പ് ഉയര്‍ത്തുന്നു.
 
നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്,കണ്ണൂര്‍ സ്‌ക്വാഡ്,കാതല്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനിയാണ് സിനിമ നിര്‍മിക്കുന്നത്. 23ന് സിനിമ റിലീസ് ചെയ്യാനിരിക്കെ പ്രീ സെയ്ല്‍സ് വഴി ഇതിനകം തന്നെ സിനിമ 1.3 കോടി നേടിയെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. സിനിമ റിലീസ് ചെയ്യാന്‍ ഇനിയും ദിവസങ്ങളുണ്ട് എന്നിരിക്കെ ഇത് ഇനിയും ഉയരുമെന്ന് ഉറപ്പാണ്. വമ്പന്‍ വിജയങ്ങളായ മഞ്ഞുമ്മല്‍ ബോയ്‌സ് 1.32 കോടിയും ആവേശം 1.90 കോടിയുമാണ് പ്രീ സെയ്ല്‍ ബിസിനസിലൂടെ നേടിയിരുന്നത്. പൃഥ്വിരാജ് സിനിമയായ ആടുജീവിതം 3.5 കോടി രൂപ പ്രീ സെയ്ല്‍ ബിസിനസിലൂടെ നേടിയിരുന്നു. വിജയമായില്ലെങ്കിലും മോഹന്‍ലാല്‍ സിനിമയായ മലൈക്കോട്ടെ വാലിബനാണ് 2024ല്‍ ഏറ്റവുമധികം തുക പ്രീ സെയ്ല്‍ ബിസിനസിലൂടെ നേടിയത്. 3.8 കോടി രൂപയാണ് പ്രീ സെയ്ലിലൂടെ മാത്രം വാലിബന്‍ നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍