മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ ടര്‍ബോയും ആസിഫ് അലി- ബിജുമേനോന്‍ എന്നിവരെ നായകരാക്കി ഒരുക്കുന്ന തലവനും ഒരേ ആഴ്ചയാണ് തിയേറ്ററുകളില്‍ എത്തുന്നത്. ടര്‍ബോ മെയ് 23നും തലവന്‍ മെയ് 24നുമാണ് റിലീസ് ചെയ്യുന്നത്. ടര്‍ബോയ്ക്ക് വെല്ലുവിളിയാകുമോ തലവന്‍ എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തലവന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.