എല്ലാവരും ഒരു പൊടിക്ക് അടങ്ങ്, ഫഹദ് ആന്‍ഡ് ഫ്രണ്ട്‌സിലെ ആദ്യ 100 തന്റെ പേരിലെന്ന് ശ്യാം പുഷ്‌കരന്‍

അഭിറാം മനോഹർ
ഞായര്‍, 21 ഏപ്രില്‍ 2024 (15:53 IST)
Shyam Pushkaran,Premalu
പ്രേമലു സിനിമയുടെ വിജയാഘോഷചടങ്ങിനിടെ ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ട്രോളി തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന്‍. കുടുംബത്തില്‍ നിരവധി അഭിനയ കുലപതികള്‍ ഉണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ ആദ്യമായി 100 കോടി ക്ലബില്‍ കയറാന്‍ താന്‍ തന്നെ വേണ്ടിവന്നെന്ന് ശ്യാം പുഷ്‌കരന്‍ പറഞ്ഞു. ഏറെ താമസമില്ലാതെ തന്നെ പയ്യന്‍ ഫഹദ് ഫാസിലും 100 കോടി ക്ലബില്‍ കയറാന്‍ സാധ്യതയുണ്ടെന്നും ശ്യാം പുഷ്‌കരന്‍ പറഞ്ഞു.
 
ഫഹദ് ഫാസില്‍,ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു എന്ന സിനിമ നിര്‍മിച്ചത്. സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ ശ്യാം പുഷ്‌കരന്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കുടുംബത്തില്‍ ഇത്രയും പേരുണ്ടായിട്ടും അഭിനേതാവെന്ന നിലയില്‍ 100 കോടി അടിക്കാന്‍ താന്‍ തന്നെ ഇറങ്ങേണ്ടി വന്നെന്ന് ശ്യാം പുഷ്‌കരന്‍ പറഞ്ഞത്. ഓഡിഷന് പോലും നിര്‍ത്താന്‍ കൊള്ളില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്ന തന്നെ ആരു കണ്ടാലും ചിരിക്കുന്ന അവസ്ഥയിലാക്കിയതിന് ഗിരീഷ് എഡിയോട് നന്ദിയുണ്ടെന്നും ശ്യാം പുഷ്‌കരന്‍ പറഞ്ഞു. പ്രേമലു സിനിമയുടെ ക്ലൈമാക്‌സിലാണ് കോമഡി റോളില്‍ ശ്യാം പുഷ്‌കരന്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article