മമ്മൂട്ടി ഈ കാണിക്കുന്നതെല്ലാം വളിപ്പല്ലെ എന്ന് എനിക്ക് തോന്നി, ഞാൻ നേരിട്ടു ചോദിച്ചു: റഹ്മാൻ

Webdunia
വെള്ളി, 16 ജൂണ്‍ 2023 (19:17 IST)
മലയാള സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു രാജമാണിക്യം എന്ന സിനിമ. അന്‍വര്‍ റഷീദിന്റെ അരങ്ങേറ്റ ചിത്രമായ രാജമാണിക്യത്തിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെട്ടുത്തിരുന്നു. പതിവ് രീതികളില്‍ നിന്നും വിട്ട് തിരുവനന്തപുരം ശൈലിയില്‍ ലൗഡായ ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയില്‍ അന്ന് അത്ര സജീവമല്ലാതിരുന്ന റഹ്മാന്റെ തിരിച്ചുവരവ് കൂടിയായിരുന്നു സിനിമ.
 
എന്നാല്‍ അന്ന് സിനിമ ചെയ്യാന്‍ താന്‍ തീരുമാനിക്കുമ്പോള്‍ സിനിമയുടെ കഥയിലും മറ്റും താന്‍ തൃപ്തനായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റഹ്മാന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ വര്‍ക്കാകുമെന്ന് ഉറപ്പ് നല്‍കിയത് മമ്മൂട്ടിയായിരുന്നു. എന്റെ കഥാപാത്രത്തെ പറ്റി കേട്ടപ്പോള്‍ എനിക്കത് അത്ര രസിച്ചില്ലായിരുന്നു. സിനിമയില്‍ വന്ന് പെട്ടത് പോലെ എനിക്ക് തോന്നുകയും അത് ഞാന്‍ മമ്മൂട്ടിയോട് പറയുകയും ചെയ്തിരുന്നു.
 
എന്നാല്‍ വിഷമിക്കേണ്ട ഇത് നന്നാകുമെന്ന മറുപടിയാണ് മമ്മൂട്ടി നല്‍കിയത്. പടം അത്ര ഗംഭീരവിജയം നേടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് തോന്നുന്നത് സിനിമ എങ്ങനെ പോകുമെന്ന് പുള്ളിക്കറിയാമായിരുന്നു എന്നാണ്. അതില്‍ ഒരുപാട് നമ്പറുകള്‍ മമ്മൂക്ക ഇറക്കിയിരുന്നു. സ്‌ക്രിപ്റ്റിലില്ലാത്ത പലതും നമ്മളെ കൊണ്ടും ചെയ്യിക്കുമായിരുന്നു. ഈച്ചാക്ക ഇതെല്ലാം വളിപ്പല്ലെ ഇതെല്ലാം ചെയ്യാം പാടുണ്ടോ എന്ന് ഞാന്‍ നേരിട്ട് ചോദിച്ചിട്ടുണ്ട്. ആ വിട് ഇത് വര്‍ക്കാകും എന്ന് പറഞ്ഞ് പലതും ചെയ്തിട്ടുണ്ട് ആ സിനിമയില്‍. സിനിമ ഇറങ്ങിയപ്പോള്‍ അതെല്ലാം നല്ല രീതിയില്‍ വര്‍ക്കാവുകയും ചെയ്തു. റഹ്മാന്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article