വിനീതിന് വേണ്ടി പൃഥ്വിരാജ് പാടി, ഹൃദയത്തിലെ അഞ്ചാമത്തെ ഗാനം, ഹിറ്റ് ലിസ്റ്റില്‍ ഇടം നേടുമോ ?

കെ ആര്‍ അനൂപ്
വെള്ളി, 7 ജനുവരി 2022 (09:04 IST)
ഹൃദയം റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. സിനിമയിലെ അഞ്ചാമത്തെ ഗാനം ഇന്ന് പുറത്തിറങ്ങും. പൃഥ്വിരാജ് ആലപിച്ച ഗാനം എന്ന പ്രത്യേകത കൂടിയുണ്ട്.ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഇന്ന് വൈകുന്നേരം 6 മണിക്ക് ഗാനം പുറത്തുവരും.
നടന്‍ അജു വര്‍ഗീസും അതേ പേരില്‍ തന്നെയാണ് സിനിമയില്‍ ഉണ്ടാക്കുക.പ്രണവ് മോഹന്‍ലാല്‍,കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു, ദര്‍ശന രാജേന്ദ്രന്‍, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രംകൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article