പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല, '2018' മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 ജനുവരി 2024 (13:06 IST)
മലയാള സിനിമ ലോകത്തിന്റെ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. ജൂഡ് ആന്റണി ജോസഫിന്റെ '2018' ഓസ്‌കര്‍ നോമിനേഷനിലേക്ക് മികച്ച ചിത്രത്തിനു വേണ്ടി പരിഗണിക്കപ്പെടുന്ന 265 സിനിമകളില്‍ ഉള്‍പ്പെട്ടു എന്ന സന്തോഷ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് 2018 ന് പുറമേ ഹിന്ദി ചിത്രമായ ട്വല്‍ത് ഫെയിലും ഈ ലിസ്റ്റില്‍ ഇടം നേടി. ലോകമെമ്പാടുമുള്ള മികച്ച സിനിമകളുടെ അക്കാദമി പട്ടികയില്‍ മോളിവുഡില്‍ നിന്നൊരു ചിത്രം എത്തിയത് അഭിമാനകരമായ നേട്ടമാണ്.ALSO READ: Sitting Long Time: അങ്ങനെ കൂടുതല്‍ നേരം ഇരിക്കാനും പാടില്ല, പുതിയ പഠനം പറയുന്നത്
 
മികച്ച രാജ്യാന്തര ഫീച്ചര്‍ ഫിലിമിന് ഇന്ത്യയില്‍നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്ന '2018' മികച്ച വിദേശ ഭാഷകളുടെ ചിത്രങ്ങളുടെ ചുരുക്കപ്പട്ടിയില്‍ ഇടം നേടിയിരുന്നില്ല. ഇതോടെ ഓസ്‌കര്‍ പ്രതീക്ഷകള്‍ അവസാനിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല.ALSO READ: ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍
 
തെക്കേ അമേരിക്കയിലെ 400 ലധികം സ്‌ക്രീനുകളില്‍ 2018 റിലീസ് ചെയ്തിരുന്നു. അമേരിക്കയില്‍ റിലീസ് ചെയ്തത് കാരണം ജനറല്‍ കാറ്റഗറിയിലും സിനിമ മത്സരിക്കാനുള്ള യോഗ്യത നേടിയിട്ടുണ്ടായിരുന്നു. സിനിമയുടെ പ്രചാരണ ഒരു മാസത്തോളം സംവിധായകന്‍ അടക്കമുള്ള സംഘം അമേരിക്കയില്‍ ഉണ്ടായിരുന്നു. ജനുവരി 23ന് ഓസ്‌കര്‍ പ്രഖ്യാപിക്കും. 265 സിനിമകളില്‍ നിന്ന് 10 സിനിമകളുടെ ചുരുക്കപ്പട്ടികയില്‍ നിന്നാകും ഓസ്‌കാറില്‍ മികച്ച ചിത്രം തെരഞ്ഞെടുക്കുകALSO READ: അഭിമാനം കൊണ്ട നിമിഷം,35 വര്‍ഷങ്ങള്‍ക്കു മുമ്പ് നായര്‍ സാബില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോള്‍ നടന്നത്, മുകേഷ് ഓര്‍ക്കുന്നു
ജനുവരി 23നാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക. 265 സിനിമകളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാകും ഓസ്‌കറില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുക
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article