Highrich OTT Onam releases: ഓണം ഒടിടിയിൽ ആഘോഷിക്കാം, പുത്തൻ റിലീസുകളായി 7 സിനിമകൾ

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2023 (19:14 IST)
ഓണക്കാലം ആഘോഷമാക്കാന്‍ ഒടിടി റിലീസിന് തയ്യാറെടുത്ത് നിരവധി ചിത്രങ്ങള്‍. ഹൈറിച്ച് ഗ്രൂപ്പിന്റെ ഹൈറിച്ച് ഒടിടി മാത്രം ഏഴോളം സിനിമകളാണ് ഓണക്കാലത്ത് റിലീസ് ചെയ്യാനൊരുങ്ങുന്നത്. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ മധുര മനോഹര മോഹം അടക്കമുള്ള സിനിമകളാണ് ഓണചിത്രങ്ങളായി ഹൈറിച്ചിന്റെ ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമായുള്ളത്.
 
മധുരമനോഹരമോഹം
 
മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനറായ സ്‌റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ജൂണ്‍ 16നാണ് തിയേറ്ററുകളീലെത്തിയത്. രജീഷ വിജയന്‍,സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവര്‍ അഭിനയിച്ച സിനിമ ഓഗസ്റ്റ് 22 മുതലാണ് സ്ട്രീം ചെയ്ത് തുടങ്ങിയത്/
 
മൈക്കിള്‍സ് കോഫി ഹൗസ്
 
ലിസ്സോ ജോസിന്റെ രചനയില്‍ അനില്‍ ഫിലിപ്പ് സംവിധാനം ചെയ്ത സിനിമയില്‍ മാര്‍ഗരറ്റ് ആന്റണി,റോണി ഡേവിഡ്,സ്ഫടികം ജോര്‍ജ്,രഞ്ജീ പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 25 മുതല്‍ സ്ട്രീമിംഗ്.
 
നീരജ
 
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന്‍, ഗുരു സോമസുന്ദരം, ഗോവിന്ദ് പത്മസൂര്യ,ജിനു ജോസഫ്,ശ്രിന്ദ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. കന്നഡ സിനിമയായ നാതിചരാമിയുടെ റീമേയ്ക്കാണ് സിനിമ. ഓഗസ്റ്റ് 28നാണ് സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കുക.
 
ലവ് ഫുള്ളി യുവേര്‍സ് വേദ
 
ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും പ്രമേയമാക്കിയൊരിക്കിയ സിനിമ മാര്‍ച്ച് 3നാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. വെങ്കിടേഷ്, രജീഷ വിജയന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ സിനിമയില്‍ അനിക സുരേന്ദ്രന്‍,ശ്രീനാഥ് ഭാസി,ഗൗതം വാസുദേവ് മേനോന്‍,ചന്തുനാഥ് തുടങ്ങിയവരും വേഷമിടുന്നു. ഓഗസ്റ്റ് 29ന് സ്ട്രീമിംഗ് ആരംഭിക്കും.
 
ഞാനും പിന്നൊരു ഞാനും
 
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനന്‍ സംവിധാനം ചെയ്ത െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം. രാജസേനന്‍,ഇന്ദ്രന്‍സ്, സുധീര്‍ കരമന,ജോയ് മാത്യു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഓഗസ്റ്റ് 30ന് സ്ട്രീമിംഗ്.
 
വിവാഹ ആവാഹനം
 
നിരഞ്ജ് മണിയന്‍പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്ത സിനിമ. പുതുമുഖമായ നിതാരയാണ് സിനിമയിലെ നായിക. സെപ്റ്റംബര്‍ 2 മുതല്‍ സ്ട്രീമിംഗ്.
 
ഉരു
 
അന്തരിച്ച നടന്‍ മാമുക്കോയ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന വ്യക്തയ്‌സ്തമായ ചിത്രം. സെപ്റ്റംബര്‍ 4 മുതല്‍ സ്ട്രീമിംഗ്.

അനുബന്ധ വാര്‍ത്തകള്‍

Next Article