ഡിവോഴ്‌സിയാണ്,പത്ത് വര്‍ഷത്തോളം ഭാര്യയുമായി ജീവിച്ചു, ജീവിതകഥ പറഞ്ഞ് ജിന്റോ

കെ ആര്‍ അനൂപ്

ബുധന്‍, 13 മാര്‍ച്ച് 2024 (09:25 IST)
biggboss malayalam season 6
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്ന സെഗ്മെന്റ് ആണ് മത്സരാര്‍ത്ഥികളുടെ കഥ പറച്ചില്‍. ഓര്‍മ്മകള്‍ എന്നാണ് ഇത്തവണ ഇതിന് പേര് നല്‍കിയിരിക്കുന്നത്. സാധാരണ സ്വന്തം കഥ സ്വയം പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി അഭിമുഖ രീതി ആവിഷ്‌കരിച്ചിരിക്കുകയാണ് ഇത്തവണ. ആദ്യമായി തന്റെ ജീവിതകഥ പറയാന്‍ എത്തിയത് ജിന്റോ ആയിരുന്നു.അവതാരകനായി സിജോ എത്തുകയും ചെയ്തു.
 'ഇന്ന് ഞാന്‍ സെലിബ്രിറ്റി പേഴ്‌സണല്‍ ട്രെയിനര്‍ ആണ്. ഇന്റര്‍നാഷണല്‍ ബോഡി ബില്‍ഡറാണ്. ഐപിഎസ് ലെവല്‍ പൊലീസ് ട്രെയിനര്‍ ആണ്. ഡിജിപി അടക്കം. മദര്‍ തെരേസ അവാര്‍ഡ് ഹോള്‍ഡറാണ്. നെഹ്‌റു ട്രോഫി വള്ളം കളിയുടെ കോച്ചാണ്. ആദിശങ്കര കോളേജിലെ ഫിസിക്കല്‍ ട്രെയിനര്‍ ആണ്. കേരളത്തില്‍ മൊത്തമായിട്ടും എട്ട് ഫിസിക്കല്‍ സെന്ററുണ്ട്. ഈ നിലകളിലാണ് ഇന്ന് ജനങ്ങള്‍ എന്നെ അറിയുന്നത്. എന്റെ അച്ഛനും അമ്മക്കും മൂന്ന് മക്കളാണ്. ഞാനാണ് മൂത്ത ആള്. പണ്ട് എന്റെ അപ്പന്‍ അത്യാവശ്യം കൂലിപ്പണിയൊക്കെ ആയിട്ട് നടക്കുന്ന ആളാണ്. അപ്പന്റെ കാശ് കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ലായിരുന്നു. അമ്മയും പണിയെടുക്കാന്‍ പോകും. ആറാം ക്ലാസ് മുതല്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് ചിന്തിച്ച് തുടങ്ങി. ലൂബിക്കയൊക്കെ പറിച്ച് ഉപ്പിലിട്ടിട്ട് സ്‌കൂളിന് ഫ്രണ്ടില്‍ കൊണ്ടുപോയി വിക്കുമായിരുന്നു. പള്ളിപ്പറമ്പില്‍ കപ്പലണ്ടി വിക്കും. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൃശ്ശൂരിലെ ഒരു ബാറില്‍ ജോലിക്ക് നിന്നു. രണ്ട് മാസത്ത് സ്‌കൂള്‍ വെക്കേഷന്. പാത്രം കഴുകാനാണ് പോകുന്നത്. ഛര്‍ദ്ദിച്ചത് കോരിയാല്‍ പത്ത് രൂപ കിട്ടും. അന്ന് പത്ത് പേര് ഛര്‍ദ്ദിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. കാരണം എനിക്ക് നൂറ് രൂപ കിട്ടും. അറപ്പില്ലാതെ ആ ജോലി ചെയ്ത ആളാണ് ഞാന്‍. അമ്മയോട് മാത്രമെ ഇതൊക്കെ പറയൂ. അമ്മ നെഞ്ചത്തടിച്ച് നെലവിളിച്ച് പറയും ഇത്രയും വേണോ മോനേന്ന്. പക്ഷേ അതൊന്നും എനിക്ക് ഒന്നുമല്ലായിരുന്നു. ലൈഫില്‍ വളരണമെന്ന് ആഗ്രഹിക്കുന്ന ആളായിരുന്നു ഞാന്‍. നാലില്‍ പഠിക്കുമ്പോള്‍ കരാട്ടെ ക്ലാസില്‍ പോകും. രണ്ട് മാസം ഫീസ് കൊടുക്കുമ്പോള്‍ പിന്നെ പോകാന്‍ പറ്റില്ല. അവിടെ ഉള്ളൊരു ഓഡിറ്റോറിയത്തില്‍ അടിച്ച് വാരും. അങ്ങനെ സാറ് വന്ന് പഠിപ്പിക്കും. അന്‍പതാം ക്ലാസില്‍ വച്ച് ബ്ലാക് ബെല്‍റ്റ് എടുത്തു. നിലവില്‍ ഞാന്‍ ഡിവോഴ്‌സിയാണ്. പത്ത് വര്‍ഷത്തോളം ഭാര്യയുമായി ഞാന്‍ ജീവിച്ചു. ഡിവോഴ്‌സ് കഴിഞ്ഞിട്ടും അവള്‍ എന്നോട് പറഞ്ഞ കാര്യം ചേട്ടന്‍ എന്നെ ഒരടി അടിച്ചിരുന്നേല്‍ ഞാന്‍ നേരെ ആവുമെന്നായിരുന്നു. ഞാന്‍ ഇതുവരെയും സ്ത്രീകളെ കൈനീട്ടി അടിച്ചിട്ടില്ല. എന്റെ അമ്മയാണ് എന്റെ ഏറ്റവും വലിയ ശക്തി. നിങ്ങള്‍ എന്നോട് ചോദിച്ചില്ലേ നോമിനേഷനില്‍ വന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചു എന്ന്. അമ്മ എല്ലാ ദിവസവും ടിവി കാണും. ശ്വാസകോശത്തില്‍ പ്രശ്‌നം ഉള്ള ആളാണ് അമ്മ. ഡോക്ടര്‍മാര്‍ പറഞ്ഞത് ചികിത്സിക്കണ്ട ടാബ്ലെറ്റ് കൊടുത്താല്‍ മതി. പെട്ടെന്ന് അമ്മ മരിക്കുമെന്ന്. പക്ഷേ എനിക്കത് പറ്റില്ല. അമ്മയ്ക്ക് വേണ്ടി ഒരുമാസം ചെലവാക്കുന്ന കാശിന് കണക്കില്ല. ഞങ്ങളെ അങ്ങനെ നോക്കിയതാണ് അമ്മ. അപ്പോള്‍ അമ്മ കാണും നോമിനേഷന്‍. അതാണ് അങ്ങനെ പ്രതികരിച്ചത്. അല്ലാതെ ഞാന്‍ കേറിപ്പോരില്ല എന്ന് വിചാരിച്ചിട്ടല്ല. നിങ്ങളാണ് അങ്ങനെ വിചാരിച്ചത്.',-ജിന്റോ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍