മമ്മൂട്ടിയെ അത്ഭുതപ്പെടുത്തിയ ആട്ടം ഒടിടിയിൽ പ്രദർശനത്തിനെത്തി

അഭിറാം മനോഹർ

ചൊവ്വ, 12 മാര്‍ച്ച് 2024 (19:21 IST)
2023ൽ മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയായ സിനിമയായിരുന്നു ആട്ടം. ചെറിയ താരങ്ങള്‍ മാത്രമുള്ളുവെങ്കിലും പ്രമേയം കൊണ്ടും ആഖ്യാനത്തിലെ കരുത്തുകൊണ്ടും സിനിമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിനിമ കണ്ട് ഇഷ്ടമായ മലയാളത്തിന്റെ മെഗാതാരം സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയതും സിനിമയ്ക്ക് ബൂസ്റ്റായി. ചലച്ചിത്ര മേളകളിലടക്കം ചര്‍ച്ചയായ സിനിമ ഇപ്പോഴിതാ ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.
 
വിനയ് ഫോര്‍ട്ട്,സെറിന്‍ ഷിഹാബ് എന്നിവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. നാടക പ്രവര്‍ത്തകനായ ആനന്ദ് ഏകര്‍ഷിയായിരുന്നു സിനിമയുടെ സംവിധായകന്‍.കലാഭവന്‍ ഷാജോണ്‍, അജി തിരുവാങ്കുളം, ജോളി ആന്റണി, മദന്‍ ബാബു, നന്ദന്‍ ഉണ്ണി, പ്രശാന്ത് മാധവന്‍, സന്തോഷ് പിറവം, സെല്‍വരാജ് രാഘവന്‍, സിജിന്‍ സിജീഷ്, സുധീര്‍ ബാബു എന്നിവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ആമസോണ്‍ പ്രൈമാണ് സിനിമ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. ഒരു നാടക സംഘത്തിന്റെ നാടകം വന്‍ വിജയമായതിനെ തുടര്‍ന്ന് നടക്കുന്ന ആഘോഷവും അതിനിടയിലുണ്ടാകുന്ന അനിഷ്ട സംഭവവും അതിനെ പറ്റിയുള്ള ചര്‍ച്ചയും നിലപാടുകളുമാണ് ആട്ടത്തില്‍ പ്രതിപാദിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍