2024ൽ ഒരു സൂപ്പര്‍ ഹിറ്റിന് പിന്നാലെ മറ്റൊരു സൂപ്പര്‍ ഹിറ്റുമായി തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമ. പ്രേമലു,മഞ്ഞുമ്മല്‍ ബോയ്‌സ്,ഭ്രമയുഗം തുടങ്ങി സിനിമകളെല്ലാം മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണെങ്കിലും 2024ലെ ആദ്യ വിജയമെന്ന നേട്ടം സ്വന്തമാക്കിയത് ജയറാം മിഥുന്‍ മാനുവല്‍ ചിത്രമായ ഓസ്ലര്‍ ആയിരുന്നു. സിനിമ പുറത്തിറങ്ങി 2 മാസമായെങ്കിലും ഇതുവരെയും ചിത്രം ഒടിടിയിലെത്തിയിട്ടില്ല.