തമിഴ്‌നാട് പ്രധാന കഥാപശ്ചാത്തലമാകുന്ന മലയാള സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും തകര്‍ത്തോടുകയാണ്. തമിഴ് പശ്ചാത്തലവും ഗുണ സിനിമയ്ക്ക് നല്‍കുന്ന ട്രിബ്യൂട്ടും ഒപ്പം സൗഹൃദത്തെ ചുറ്റിപറ്റിയുള്ള കഥയുമാണ് മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴകം ഏറ്റെടുക്കുന്നതിന് കാരണമായത്. ഇപ്പോഴിതാ കേരളം പശ്ചാത്തലമാക്കി കഥ പറയാന്‍ ഒരുങ്ങുകയാണ് ഒരു തമിഴ് സിനിമ.