മമ്മൂട്ടിക്ക് പോലും കഴിയാത്ത നേട്ടം അടിച്ചെടുത്ത് നസ്ലിനും മമിതയും, പ്രേമലു 100 കോടി ക്ലബിൽ

അഭിറാം മനോഹർ

തിങ്കള്‍, 11 മാര്‍ച്ച് 2024 (12:57 IST)
മലയാള സിനിമയിലെ സര്‍പ്രൈസ് ഹിറ്റെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് നസ്ലിനും മമിത ബൈജുവും പ്രധാനവേഷങ്ങളിലെത്തിയ പ്രേമലു എന്ന സിനിമ. ഒരു റോം കോം സിനിമ എന്ന നിലയില്‍ വിജയം നേടുമെന്ന് കരുതിയെങ്കിലും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വമ്പന്‍ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മികച്ച കളക്ഷനുമായി നേട്ടം കൊയ്യുന്ന സിനിമ ഇപ്പോഴിതാ 100 കോടി ക്ലബിലും ഇടം നേടിയിരിക്കുകയാണ്.
 
ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമ ആഗോളതലത്തില്‍ നിന്നും 100 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. 31 ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയത്. 100 കോടി ക്ലബിലെത്തുന്ന അഞ്ചാമത്തെ മാത്രം മലയാളം സിനിമയാണ് പ്രേമലു. പുലിമുരികന്‍,ലൂസിഫര്‍,2018,മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകളാണ് ഇതിന് മുന്‍പ് 100 കോടി ക്ലബ് നേട്ടത്തിലെത്തിയത്.
 
ഫെബ്രുവരി 9നായിരുന്നു സിനിമയുടെ റിലീസ്. നസ്ലിന്‍,മമിത എന്നിവര്‍ക്ക് പുറമെ ശ്യാം മോഹന്‍,അഖില ഭാര്‍ഗവന്‍,സംഗീത് പ്രതാപ്,മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍