സിനിമയിലും ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റ് താരം, സൗഹൃദത്തിന്റെ കഥയുമായി 'ഫ്രണ്ട്ഷിപ്പ്' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 3 മാര്‍ച്ച് 2021 (15:13 IST)
ക്രിക്കറ്റ് മാത്രമല്ല അഭിനയവും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. അദ്ദേഹം ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് 'ഫ്രണ്ട്ഷിപ്പ്'. ഇപ്പോഴിതാ ചിത്രത്തിലെ ടീസര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്. ആക്ഷനും പ്രണയവും ഇടയ്ക്ക് ഇത്തിരി ക്രിക്കറ്റും ചേര്‍ന്ന അടിപൊളി എന്റര്‍ടെയ്നറായിരിക്കുമിത്.2020ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ വ്യാപനത്തെ തുടര്‍ന്ന് നീളുകയായിരുന്നു.
 
ചിത്രത്തിന്റെ ടൈറ്റില്‍ പോലെ തന്നെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഹര്‍ഭജന്‍ സിംഗ് മികച്ച പ്രകടനം തന്നെ കാഴ്ച വെക്കുന്നുണ്ട്.തമിഴ്താരം അര്‍ജ്ജുനും ലോസ്‌ലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ജോണ് പോള്‍ രാജ്, ഷാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിയാന്റോ സ്റ്റുഡിയോ ചിത്രം നിര്‍മ്മിക്കുന്നു.തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article