അച്ഛൻ പോടാ, പോടാന്ന് പറഞ്ഞാൽ, ഫാദേഴ്‌സ് ഡേയിൽ രസകരമായ പോസ്റ്റുമായി അജു വർഗീസ്

Webdunia
ഞായര്‍, 20 ജൂണ്‍ 2021 (13:50 IST)
ഫാദേഴ്‌സ് ഡേ ദിനത്തിൽ വ്യത്യസ്‌തമായ ആശംസയുമായി മലയാളികളുടെ പ്രിയതാരം അജു വർഗീസ്. മലയാള സിനിമയിലെ അച്ഛൻമാരുടെ രംഗ‌ങ്ങൾ കൂട്ടിയിണക്കിയ രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അജു ഫാദേഴ്‌സ് ഡേ ആശംസകൾ അറിയിച്ചിരിക്കുന്നത്.
 
മലയാള സിനിമയിൽ എക്കാലവും ഓർത്തിരിക്കുന്ന ചില അച്ഛൻ രംഗങ്ങളാണ് അജു വർഗീസ് പങ്കുവെച്ച കൊച്ച് വീഡിയോയിലുള്ളത്. നിന്റെയൊക്കെ അമ്മയെ കെട്ടിയ പിശാശ് തന്നെയാടാ എന്ന് പറയുന്ന അഞ്ഞൂറാനും യോദ്ധയിലെ ഒടുവിലിന്റെ അച്ഛൻ കഥാപാത്രവും തിലകന്റെ ചാക്കോ മാഷും പ്രേമത്തിലെ മരണമാസ് അച്ഛനായ രഞ്ജി പണിക്കാരുമെല്ലാം വീഡിയോയിൽ വരുന്നുണ്ട്.
 
ഞാൻ നിന്റെ തന്തയാടാ എന്ന അധിപനിലെ രംഗവും ഡോക്‌ട‌ർ പശുപതിയിലെ അച്ഛൻ പോടാ, പോടാ എന്നീ രംഗങ്ങളുമെല്ലാം വീഡീയോയിലുണ്ട്. എന്തായാലും അജു വർഗീസിന്റെ ഫാദേഴ്‌സ് ഡേ പോസ്റ്റിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

അനുബന്ധ വാര്‍ത്തകള്‍

Next Article