Happy Birthday Unni Mukundan ഉണ്ണി മുകുന്ദന്റെ യഥാര്‍ത്ഥ പേര്,നടന്റെ പ്രായം, പിറന്നാള്‍ ദിനത്തില്‍ നടന്റെ പുതിയ സിനിമകള്‍ വായിക്കാം

കെ ആര്‍ അനൂപ്
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (09:15 IST)
ഇന്ന് ഉണ്ണി മുകുന്ദന്‍ പിറന്നാള്‍ ആഘോഷിക്കുകയാണ്. അടുത്ത സുഹൃത്തുക്കളും ആരാധകരും നേരത്തെ തന്നെ ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു.മുകുന്ദന്‍ നായരുടെയും റോജി മുകുന്ദന്റെയും മകനാണ് ഉണ്ണി മുകുന്ദന്‍. അച്ഛന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജോലിയുള്ളതിനാല്‍ നടന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം ഗുജറാത്തില്‍ ആയിരുന്നു.ഉണ്ണികൃഷ്ണന്‍ മുകുന്ദന്‍ നടന്റെ യഥാര്‍ത്ഥ പേര്.1987 സെപ്റ്റംബര്‍ 22ന് തൃശ്ശൂരാണ് താരം ജനിച്ചത്. 35 വയസ്സാണ് നടന്റെ പ്രായം.
 
2011-ല്‍ റിലീസായ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാള സിനിമ ലോകത്ത് എത്തിയത്.ഉണ്ണി മുകുന്ദനെ നായകനാക്കി ബ്രൂസ് ലീ എന്ന മാസ്സ് ആക്ഷന്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് സംവിധായകന്‍ വൈശാഖ്.മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' റിലീസിന് ഒരുങ്ങുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article