'ഏറെ പ്രിയപ്പെട്ട ഡയറക്ടര്‍'; സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി ബിബിന്‍ ജോര്‍ജ്

കെ ആര്‍ അനൂപ്

ശനി, 11 മാര്‍ച്ച് 2023 (11:09 IST)
ഒരുമിച്ച് തുടങ്ങി സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ താരങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും. തന്റെ ഉറ്റസുഹൃത്തായ വിഷ്ണുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ബിബിന്‍. പ്രിയപ്പെട്ട ഡയറക്ടറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ബിബിന്‍ കുറിച്ചത്.
 
ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത വെടിക്കെട്ട് തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിപ്പിച്ച് ഒ.ടി.ടി റിലീസിനായി ഒരുങ്ങുകയാണ്.
 
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് എഴുതിയതാണ്.രണ്ട്, കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് വിഷ്ണു. 'തിരിമാലി' എന്ന ചിത്രമാണ് ബിബിന്‍ ജോര്‍ജിന്റെതായി ഒരുങ്ങുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍