ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മിയയുടെ പ്രായം എത്രയെന്നോ?

ശനി, 28 ജനുവരി 2023 (12:02 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. 'വിശുദ്ധന്‍' എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചതിനു ശേഷമാണ് മിയ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങള്‍ മിയ അവതരിപ്പിച്ചു. 
 
മിയയുടെ ജന്മദിനമാണ് ഇന്ന്. 1992 ജനുവരി 28 നാണ് മിയയുടെ ജനനം. താരം തന്റെ 31-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 2020 സെപ്റ്റംബര്‍ 12 ന് മിയ ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകനുണ്ട്. 
 
ഈ അടുത്ത കാലത്ത്, ചേട്ടായീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, ഹായ് ഐ ആം ടോണി, കസിന്‍സ്, അനാര്‍ക്കലി, പാവാട, ദ ഗ്രേറ്റ് ഫാദര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് മിയയുടെ ശ്രദ്ധേയമായ സിനിമകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍