'ഗോള്‍ഡ്' റിലീസ് എന്ന് പ്രഖ്യാപിക്കും ? നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത് ഇതാണ്

കെ ആര്‍ അനൂപ്
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (14:45 IST)
റിലീസ് മാറ്റിവെച്ച പൃഥ്വിരാജ്-നയന്‍താര ചിത്രമാണ് ഗോള്‍ഡ്. ഓണത്തിന് സിനിമ എത്തുമെന്ന് പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പുതിയ റിലീസ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമയുടെ എല്ലാ വര്‍ക്കുകളും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. 
 
'ഹായ്,ഞങ്ങളുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ 'ഗോള്‍ഡ്' എന്ന ചിത്രം എല്ലാ വര്‍ക്കുകളും പൂര്‍ത്തിയായി ഫസ്റ്റ് കോപ്പി കൈയ്യില്‍ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക... നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാന്‍.'-ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article