നന്ദി ലാലേട്ടാ,ഈ വലിയ സ്വപ്നം അങ്ങയിലൂടെ സഫലമായതിന്:ഗായത്രി അരുണ്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (10:24 IST)
ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.'അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന എല്ലാ മക്കള്‍ക്കും വേണ്ടി പ്രിയപ്പെട്ട ഗായത്രി അരുണ്‍ എഴുതിയ 'അച്ഛപ്പം കഥകള്‍' ഞാന്‍ ഹൃദയപൂര്‍വ്വം പ്രകാശനം ചെയ്തതായി അറിയിക്കുന്നു' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് ഗായത്രി എത്തി.
 
'നന്ദി ലാലേട്ടാ,ഈ വലിയ സ്വപ്നം അങ്ങയിലൂടെ സഫലമായത് ദൈവാനുഗ്രഹം. അങ്ങയുടെ കൈകളില്‍ ഇരിക്കുമ്പോ എന്റെ അച്ഛപ്പം കഥകള്‍ക്ക് കൂടുതല്‍ ഭംഗി.'- ഗായത്രി കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri Arun (@gayathri__arun)

അനുബന്ധ വാര്‍ത്തകള്‍

Next Article