ശ്വേത മേനോന്റെ ജങ്കാര്‍ റിലീസിന് ഒരുങ്ങുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്
ശനി, 17 ഓഗസ്റ്റ് 2024 (20:08 IST)
അപ്പാനി ശരത്, ശ്വേത മേനോന്‍, ശബരീഷ് വര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജങ്കാര്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.
 
 എം സി മൂവീസിന്റെ ബാനറില്‍ ബാബുരാജ് എം സി നിര്‍മ്മിക്കുന്ന സിനിമ പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്. അപ്രതീക്ഷിതമായി ഒരു തുരുത്തിലേക്ക് എത്തിപ്പെടുന്ന യുവതിയും യുവാവും പിന്നീട് അവര്‍ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shwetha Menon (@shwetha_menon)

  സുധീര്‍ കരമന, അജ്മല്‍ സെയിന്‍, ബൈജു പി കലാവേദി, ഷീല ശ്രീധരന്‍, രേണു സൗന്ദര്‍, സ്‌നേഹ, ആലിയ, അമിത മിഥുന്‍, ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീന്‍, രാജു, റാം, അനീഷ് കുമാര്‍, കുമാര്‍ തൃക്കരിപ്പൂര്‍, പ്രിയ കോട്ടയം, ഷജീര്‍ അഴീക്കോട് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article