ഒരു നടന്‍ നഗ്‌ന ഫോട്ടോ അയച്ചു, അതേ പോലെ എന്റെ ഫോട്ടോ ആവശ്യപ്പെട്ടു: രഞ്ജിനി ഹരിദാസ്

അഭിറാം മനോഹർ
ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (09:36 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ പ്രധാന നടന്മാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമക്കേസുകള്‍ തന്നെ ഞെട്ടിച്ചില്ലെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പുറത്ത് വന്ന കാര്യങ്ങള്‍ ഇന്‍ഡസ്ട്രിയിലെ പരസ്യമായ രഹസ്യങ്ങളാണെന്നും വമ്പന്‍ സ്രാവുകളുടെ പേരുകള്‍ പക്ഷേ പുറത്തുവന്നിട്ടില്ലെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞു.
 
 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളല്ല പ്രമുഖ നടികളാണ് ലൈംഗിക ചൂഷണത്തിനിരയായതിനെ പറ്റി പറയേണ്ടതെന്നും അങ്ങനെ പറയാത്തത് കരിയര്‍ നശിക്കുമെന്ന ഭയന്നാണെന്നും രഞ്ജിനി വ്യക്തമാക്കി. തനിക്ക് നഗ്‌നഫോട്ടോ അയച്ചുതന്നെ ഒരു പ്രമുഖനുണ്ട്. ഷര്‍ട്ട് ഇടാത്ത ഒരു ചിത്രമാണ് അയച്ചുതന്നത്. തിരിച്ച് അതുപോലെ ഒരു ഫോട്ടോ ആവശ്യപ്പെട്ടു. നിങ്ങള്‍ മുട്ടിയത് തെറ്റായ വാതിലിലാണെന്ന് താന്‍ മറുപടി അയച്ചെന്നും ആ ചിത്രം ഇപ്പോള്‍ കയ്യില്‍ ഇല്ലാത്തതുകൊണ്ടാണ് ആ നടന്റെ പേര് പറയാത്തതെന്നും രഞ്ജിനി പറഞ്ഞു.
 
 സിനിമയില്‍ തുടക്കകാരായ പെണ്‍കുട്ടികള്‍ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിനിരയാകുന്നുണ്ടെന്നും ഉദ്ഘാടനചടങ്ങുകളുടെയും മോഡലിംഗിന്റെയും മറവിലും ലൈംഗികചൂഷണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും കണ്ണൂരില്‍ വെച്ച് ഒരു പരസ്യ ഷൂട്ടിങ്ങില്‍ അത്തരം അനുഭവം നേരിട്ടെന്നും ശക്തമായി തന്നെ പ്രതികരിക്കേണ്ടി വന്നെന്നും രഞ്ജിനി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article