നെറ്റ്‌ഫ്ലി‌ക്‌സിന്റെ റെക്കോഡുകൾ തകർത്തെറിഞ്ഞ് എക്‌സ്ട്രാക്ഷൻ: കണ്ടത് 9 കോടി കുടുംബപ്രേക്ഷകർ

Webdunia
ശനി, 2 മെയ് 2020 (12:39 IST)
റിലീസ് ചെയ്‌ത ആദ്യ മാസത്തിൽ തന്നെ 9 കോടി കാണികളുമായി റെക്കോഡ് നേട്ടം സ്വന്തമാക്കി നെറ്റ്‌ഫ്ലിക്‌സിന്റെ എക്സ്ട്രാക്ഷൻ. സിനിമകളില്‍ സ്റ്റണ്ട്മാനായിരുന്ന സാം ഹാര്‍ഗ്രേവൊരുക്കിയ ചിത്രത്തിൽ അവഞ്ചേഴ്‌സിലെ തോര്‍ താരം ക്രിസ് ഹെംസ്‌വര്‍ത്താണ് നായകനായെത്തിയത്. ഇന്ത്യൻ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ ക്രീസിനെ കൂടാതെ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയും സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. റിലീസ് ചെയ്‌ത് വെറും നാലാഴ്ച്ച കൊണ്ടാണ് എക്സ്ട്രാക്ഷൻ 9 കോടി കാഴ്ച്ചക്കാരെ സ്വന്തമാക്കിയത്.
 
ഏപ്രിൽ 24നായിരുന്നു എക്സ്ട്രാക്ഷൻ ഓൺലൈനായി റിലീസ് ചെയ്‌തത്.പ്രേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും വലിയ നെറ്റ്ഫ്‌ളിക്‌സ് പ്രീമിയര്‍ എന്നാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്കിള്‍ ബേയുടെ 6 അണ്ടര്‍ഗ്രൗണ്ട് എന്ന സിനിമയുടെ റെക്കോഡാണ് എക്സ്ട്രാക്ഷൻ തകർത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article