പഠാനിലെ ദീപികയുടെ ഗാനം, എന്ത് ഭർത്താവാണ് രൺവീറെന്ന് മുൻ ഐപിഎസ് ഓസീസർ

Webdunia
ഞായര്‍, 18 ഡിസം‌ബര്‍ 2022 (09:22 IST)
ഷാറൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യവേഷത്തിലെത്തുന്ന പത്താനാണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ചാവിഷയം. ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടതിന് പിന്നാലെ വലിയ ആക്രമണമാണ് സിനിമയ്ക്കെതിരെ നടക്കുന്നത്. ചിത്രത്തിലെ ഗാനരംഗത്തിൽ അതീവ ഗ്ലാമറസായാണ് ദീപിക പദുക്കോൺ എത്തുന്നത്. ഇത്തരത്തിലൊരു ഗാനരംഗത്ത് അഭിനയിക്കാൻ ഭർത്താവായ രൺവീർ എങ്ങനെ ദീപികയെ  അനുവദിച്ചുവെന്ന് ചോദിക്കുകയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ എം നാഗേശ്വര റാവു.
 
കുറച്ച് പൈസയ്ക്ക് വേണ്ടി തൻ്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാൻ അനുവദിക്കുന്ന അല്ലെങ്കിൽ ഇതെല്ലാം സഹിക്കുന്ന അയാൾ എന്തുതരം ഭർത്താവാണ്. എന്ന് ഇയാൾ ട്വീറ്റ് ചെയ്തു. ട്വീറ്റ് വിവാദമായതോടെ റാവുവിനെ ട്വിറ്റർ ബാൻ ചെയ്യുകയും ചെയ്തൂ. അതേസമയം പത്താൻ സിനിമയിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിനെതിരാണെന്ന പരാതിയിൽ ചിത്രത്തിനെതിരെ മുംബൈ പോലീസ് കേസെടുത്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article