'എമ്പുരാന്‍' എന്ന പേര് എവിടെ നിന്ന് വന്നു ? സംശയം, പ്രിഥ്വിയും മുരളി ഗോപിയും പറഞ്ഞതിനെക്കുറിച്ച് ദീപക് ദേവ്

കെ ആര്‍ അനൂപ്
വെള്ളി, 4 മാര്‍ച്ച് 2022 (14:53 IST)
എമ്പുരാന്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം ആയതിനാലാണ് സിനിമ ഇത്രയും വൈകിയത്. രണ്ടാം ഭാഗത്തിന്റെ പേരിന് പിന്നിലെ കഥ സംഗീതസംവിധായകന്‍ ദീപക് ദേവ് വെളിപ്പെടുത്തി.
 
പൃഥ്വിരാജിനെയും മുരളി ഗോപിയുടെയും മനസ്സില്‍ ആദ്യം ലൂസിഫര്‍ ഹിറ്റ് ആകുകയാണെങ്കില്‍ അടുത്ത പടത്തിന്റെ പേര് എമ്പുരാന്‍ എന്നിടണമെന്നായിരുന്നു.പക്ഷേ മറ്റാരോടും ഇവരിത് ചര്‍ച്ച ചെയ്തിട്ടുമില്ലെന്നാണ് ദീപക് ദേവ് പറയുന്നു.
 
ലൂസിഫറിലെ അവസാനത്തെ പാട്ട് ചെയ്തുകഴിഞ്ഞപ്പോള്‍ അതിലേക്ക് എമ്പുരാന്‍ കൂടി ഇടാമോ എന്ന് മുരളി ഗോപി തന്നോട് ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ പേര് എവിടെ നിന്ന് വന്നു എന്ന് സംശയം ദീപക് ദേവില്‍ ഉയര്‍ന്നു.
 
സിനിമ ഹിറ്റാവുകയാണെങ്കില്‍ കാത്തുവെച്ച പേരാണെന്നും ഹിറ്റാവുമെന്നാണ് തോന്നുന്നതെന്നും അതുകൊണ്ട് രണ്ടാം ഭാഗത്തിന്റെ പേര് അവസാനത്തെ പാട്ടിലിടാമെന്ന് അവര്‍ പറഞ്ഞുവെന്ന് ദീപക് ദേവ് വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article