വിവാദങ്ങള്‍ക്കൊടുവില്‍ ഈശോ റിലീസിന്, കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ട പടം !

കെ ആര്‍ അനൂപ്

ശനി, 27 നവം‌ബര്‍ 2021 (08:51 IST)
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യ-നാദിര്‍ഷ ടീമിന്റെ ഈശോ റിലീസിനൊരുങ്ങുകയാണ്.ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള 'ക്ലീന്‍' യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് നാദിര്‍ഷ പറഞ്ഞു.
 
'ദൈവത്തിന് നന്ദി. ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്‌ളീന്‍ യു ചിത്രമെന്ന്',- നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.
 
ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ഈ ടൈറ്റില്‍ എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി നേരത്തെ തന്നെ ഹൈക്കോടതി തള്ളിയിരുന്നു.സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍