Kannur squad: സ്ക്വാഡ് കേറി കൊളുത്തി, സന്തോഷം പങ്കുവെച്ച് ദുൽഖറും

Webdunia
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (16:45 IST)
പുതുമുഖ സംവിധായകര്‍ക്ക് എന്നും അവസരം നല്‍കുന്ന നടനാണ് മമ്മൂട്ടി. മലയാള സിനിമയില്‍ മമ്മൂട്ടി അവസരം നല്‍കിയ പല സംവിധായകരും ഇന്ന് മലയാളത്തിലെ വലിയ സംവിധായകരാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ കണ്ണൂര്‍ സ്‌ക്വാഡിലൂടെ മലയാളികള്‍ക്ക് ഒരു പുതിയ സംവിധായകനെ കൂടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ആദ്യദിനത്തില്‍ വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
 
ഈ അവസരത്തില്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സമൂഹമാധ്യമങ്ങളില്‍ കൂടിയായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. കണ്ണൂര്‍ സ്‌ക്വാഡ് തനിക്ക് ഏറെ ഇഷ്ടമായെന്നും താന്‍ വായിക്കുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്കും ചിത്രം ഇഷ്ടമായതായി തോന്നുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചു. അതേസമയം മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. പോലീസ് വേഷത്തില്‍ മമ്മൂക്കയോളം മികച്ചതായി ചെയ്യാന്‍ കഴിയുന്ന അഭിനേതാക്കള്‍ ഇല്ലെന്നും ചിത്രം കേറി കൊളുത്തിയെന്നും ആരാധകര്‍ കമന്റുകളില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article