ആസിഫിനൊപ്പം സൈജു കുറുപ്പ്, 'എ രഞ്ജിത്ത് സിനിമ' വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്

വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (12:06 IST)
ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ'.നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
 
സൈജു കുറുപ്പ്,ആന്‍സണ്‍ പോള്‍, രഞ്ജി പണിക്കര്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, ജെ.പി., കോട്ടയം രമേശ്, ജയകൃഷ്ണന്‍, മുകുന്ദന്‍, കൃഷ്ണ, കലാഭവന്‍ നവാസ്, ജാസ്സി ഗിഫ്റ്റ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പൂജപ്പുര രാധാകൃഷ്ണന്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ജോര്‍ഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട്.
 
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം സുനോജ് വേലായുധന്‍, കുഞ്ഞുണ്ണി എസ്. കുമാര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. റഫീക് അഹമ്മദ്, അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ അശോകന്‍ സംഗീതം ഒരുക്കുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍