'സല്യൂട്ട്' റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്; ദുല്‍ഖറിന്റെ അഭിനയത്തിനു ജൂറിയുടെ പ്രശംസ

ബുധന്‍, 5 ജനുവരി 2022 (10:48 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ടിന് പ്രശസ്തമായ ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീന്‍ മാറ്റ് എന്‍ട്രി ലഭിച്ചു. ഫൈനല്‍ സെലക്ഷന് മുന്‍പ് സിനിമ കണ്ട ജൂറി റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാന മികവിനെയും ദുല്‍ഖര്‍ സല്‍മാന്റെ അഭിനയപാടവത്തേയും അഭിനന്ദിച്ചു.
 
കുറുപ്പിന്റെ വിജയത്തിനു ശേഷം ബോക്‌സ്ഓഫീസില്‍ മറ്റൊരു പോരാട്ടത്തിനു തയ്യാറെടുക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'സല്യൂട്ട്' ജനുവരി 14 ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വേള്‍ഡ് വൈഡ് റിലീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ് സല്യൂട്ട് തിയറ്ററുകളിലെത്തിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍