മമ്മൂട്ടിയോട് മത്സരിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ! വാപ്പച്ചിയും മകനും ബോക്‌സ്ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു

വെള്ളി, 24 ഡിസം‌ബര്‍ 2021 (09:27 IST)
ബോക്‌സ്ഓഫീസില്‍ പോരടിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകനും സൂപ്പര്‍സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനും. ഒരു ദിവസത്തെ ഇടവേളയില്‍ ഇരുവരുടേയും സിനിമകള്‍ തിയറ്ററിലെത്തും. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ റിലീസിന് കാത്തിരിക്കുന്ന ഭീഷ്മപര്‍വ്വം ഏറ്റുമുട്ടുക ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഹേയ് സിനാമികയുമായി. ഭീഷ്മപര്‍വ്വം ഫെബ്രുവരി 24 നാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും അമല്‍ നീരദുമാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. അതേസമയം, ഫെബ്രുവരി 25 ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഹെയ് സിനാമികയും തിയറ്ററിലെത്തും. ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും സിനിമകള്‍ തിയറ്ററിലെത്തുന്നത്. അതേസമയം, ദുല്‍ഖര്‍ സല്‍മാനാണ് മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം തിയറ്ററുകളിലെത്തിക്കുന്നത്. റിലീസിന് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളായ പുഴു, ഭീഷ്മപര്‍വ്വം എന്നിവയുടെ വിതരണം ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍