ദുല്‍ഖറിനൊപ്പമുള്ള ഷൂട്ടിംഗ് ഞാന്‍ ശരിക്കും ആസ്വദിച്ചു, ഭാവിയിലും ഒന്നിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു:അദിതി റാവു ഹൈദരി

കെ ആര്‍ അനൂപ്
ചൊവ്വ, 8 മാര്‍ച്ച് 2022 (17:06 IST)
ദുല്‍ഖര്‍ സല്‍മാന്റെ 'ഹേ സിനാമിക' പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നടന്റെ നായികമാരില്‍ ഒരാളായിരുന്നു അദിതി റാവു ഹൈദരി. ചിത്രീകരണം താന്‍ വളരെയധികം ആസ്വദിച്ചു എന്നും ഭാവിയിലും ദുല്‍ഖറുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദിതി പറയുന്നു.
 
ഒരു സീന്‍ ചിത്രീകരണം കഴിഞ്ഞ് കട്ട് വിളിച്ചാല്‍ ദുല്‍ഖറിനെ താന്‍ ബുദ്ധിമുട്ടിച്ചു തുടങ്ങുമെന്ന് അദിതി പറയുന്നു.ഫോണ്‍ ഒളിപ്പിച്ചുവയ്ക്കുക പോലുള്ള കുസൃതികള്‍ ആണ് അതില്‍ ആദ്യം.
 
'ഞങ്ങള്‍ ഓഫ് സ്‌ക്രീനില്‍ ടോം ആന്‍ഡ് ജെറിയാണ്. നടനെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും ഞാനവനെ ഒരുപാട് ബഹുമാനിക്കുന്നു. ദുല്‍ഖറിനൊപ്പമുള്ള ഷൂട്ടിംഗ് ഞാന്‍ ശരിക്കും ആസ്വദിച്ചു, ഭാവിയിലും ഒന്നിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു'-അദിതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article