ദൃശ്യം 2 ഫസ്റ്റ് ലുക്ക് ടീസർ ക്രിസ്‌മസിന് !

കെ ആർ അനൂപ്
വെള്ളി, 11 ഡിസം‌ബര്‍ 2020 (21:06 IST)
മോഹൻലാലിൻറെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഈ ക്രിസ്മസ് ആഘോഷമാക്കാനായി ജോർജുകുട്ടിയും കുടുംബവും എത്തുന്നുണ്ട്. ഫസ്റ്റ് ലുക്ക് ടീസർ ഡിസംബർ 25 ന് പുറത്തിറക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
തീയറ്ററുകൾ തുറന്നാൽ ആദ്യം റിലീസ് എത്തുന്ന ചിത്രങ്ങളിൽ ഒന്നാകും മോഹൻലാലിൻറെ ദൃശ്യം 2. അത്രയും വേഗത്തിലാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നത്.
 
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി ചില താരങ്ങളെ കൂട്ടിച്ചേർത്തിട്ടുണ്ട്. മുരളി ഗോപിയും സായികുമാറും ഗണേഷ് കുമാറും പുതുതായി എത്തിയിട്ടുണ്ട്. ഇത്തവണ ജിത്തു ജോസഫ് എന്തെല്ലാം സർപ്രൈസാണ് ആരാധകർക്കായി ഒരുക്കിവെച്ചിട്ടുളളതെന്ന് കണ്ടു തന്നെ അറിയണം.
 
മോഹൻലാലിനെ കൂടാതെ മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article