ആറാട്ട് അടിപൊളി, ഗ്യാരണ്ടി നൽകി ജോണി ആൻറണി

കെ ആർ അനൂപ്

തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (13:03 IST)
മോഹൻലാലിൻറെ ആരാധകർക്ക് ആവേശമുണർത്തി ആറാട്ടിലിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വൻ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ ലാലിനൊപ്പം താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജോണി ആൻറണി. ഇട്ടിമാണിക്ക്‌ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് ജോണി ആൻറണി.
 
"ആറാട്ടിൽ ഞാനുമുണ്ട്. ഇട്ടിമാണിക്ക്‌ ശേഷം ലാലേട്ടനോടൊപ്പം അഭിനയിക്കുന്നു. ബി ഉണ്ണികൃഷ്ണന്റ സംവിധാനത്തിൽ ആദ്യമായി അഭിനയിക്കുന്നു. അതുപോലെ തന്നെ ഞാൻ സംവിധാനം ചെയ്ത 5 സിനിമകൾ എഴുതിയ ഉദയകൃഷ്ണന്റെ സിനിമയിലും ആദ്യമായി അഭിനയിക്കുന്നു. വളരെ പ്രതീക്ഷ നൽകുന്ന ഒരു സിനിമയും കഥാപാത്രവുമാണ് ഇത്" - ജോണി ആൻറണി കുറിച്ചു.
 
മമ്മൂട്ടിയുടെ 'തോപ്പിൽ ജോപ്പൻ' ആണ് ജോണി ആൻറണി ഒടുവിലായി സംവിധാനം ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍