മലയാള സിനിമയുടെ നടന വിസ്മയമാണ് മോഹൻലാൽ. അദ്ദേഹത്തിൻറെ ആക്ഷൻ രംഗങ്ങൾ കാണാൻ ആരാധകർക്കും ആവേശമാണ്. എല്ലാത്തരം ആക്ഷൻ രംഗങ്ങളും ഡ്യൂപ്പില്ലാതെ തന്നെ ലാൽ ചെയ്യാറുണ്ട്. നടൻറെ മാസ്സ് ആക്ഷൻ എന്റെർറെയ്‌നർ 'ആറാട്ട്' ഒരുങ്ങുകയുമാണ്. അതേസമയം ലാലുമൊത്ത് ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. 'വെളിപാടിൻറെ പുസ്തകം' എന്നൊരു ചിത്രത്തിൽ മാത്രമേ മോഹൻലാൽ ലാൽ ജോസിനൊപ്പം പ്രവർത്തിച്ചിട്ടുള്ളൂ.