Dominic and the Ladies Purse OTT Release: ഒടുവില്‍ ഡൊമിനിക്ക് ഒടിടിയിലേക്ക്; എവിടെ കാണാം?

രേണുക വേണു

തിങ്കള്‍, 4 ഓഗസ്റ്റ് 2025 (11:03 IST)
Dominic and The Ladies Purse

Dominic and the Ladies Purse OTT Release: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സ്' ഒടിടിയിലേക്ക്. റിലീസ് ചെയ്ത് ഏഴ് മാസങ്ങള്‍ക്കു ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. 
 
ആമസോണ്‍ പ്രൈം വീഡിയോ ആണ് ഡൊമിനിക്കിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 28 നു ഒടിടിയില്‍ എത്തും. തിയറ്ററുകളില്‍ പരാജയമായ ചിത്രത്തിനു ഒടിടി പ്രേക്ഷകര്‍ക്കിടയില്‍ നല്ല അഭിപ്രായം ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണാം. 
 
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സില്‍ മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, മീനാക്ഷി ഉണ്ണികൃഷ്ണന്‍ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജനുവരി 23 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍