അകറ്റിയത് ചുറ്റുമുള്ളവർ, തിരികെ വരുമെന്ന് പ്രതീക്ഷിച്ചു, കല്പന മരിച്ച ശേഷം മകൾ സംസാരിച്ചിട്ടില്ല: അനിൽ

അഭിറാം മനോഹർ
തിങ്കള്‍, 11 നവം‌ബര്‍ 2024 (18:47 IST)
മലയാളികളുടെ പ്രിയങ്കരിയായ നടി കല്പന അകാലത്തിലാണ് നമ്മളെ വിട്ട് പിരിഞ്ഞത്. മരണത്തിന് മുന്‍പ് ഭര്‍ത്താവ് അനിലുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കല്പന പിന്നീട് നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു. കല്പനയ്ക്കും ഭര്‍ത്താവിനും ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് നടിയുമായി അടുത്ത ബന്ധമുള്ളവര്‍ വെളിപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കല്പനയുടെ ഭര്‍ത്താവായിരുന്ന അനില്‍. മനോരമ ഓണ്‍ലൈനിനോടായിരുന്നു അനിലിന്റെ പ്രതികരണം.
 
 കല്പനയുമായി പറയത്തക്കതായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും തങ്ങളെ അകറ്റിയത് ചുറ്റുമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. സാധാരണ ദാമ്പത്യത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമെ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ചുറ്റുമുള്ളവര്‍ ഇത് ആളിക്കത്തിച്ച് വലിയ പ്രശ്‌നമാക്കി മാറ്റി. തനിക്ക് കല്പനയെ സംശയമാണെന്ന് വരെ ചിലര്‍ പറഞ്ഞു പരത്തി. അവള്‍ വീട് വിട്ട് ഇറങ്ങിപോയതാണെങ്കിലും തിരിച്ച് വരുമെന്നാണ് പ്രതീക്ഷിച്ചത്.അനില്‍ പറയുന്നു.
 
കല്പനയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഞാന്‍ കൂടെയുണ്ടായിരുന്നപ്പോള്‍ മരുന്ന് കൃത്യമായി കൊടുക്കുമായിരുന്നു. അവള്‍ പോകുമ്പോഴും മരുന്ന് കഴിക്കണമെന്ന് ഞാന്‍ പറഞ്ഞു. അവള്‍ തിരിച്ചുവരുമെന്ന് കരുതി വീടിന്റെ വാതില്‍ വരെ വൈകിയെ അടച്ചിരുന്നുള്ളു. കല്പന വീട്ടില്‍ തിരിച്ചുവരണമെന്ന് പറഞ്ഞാണ് കോടതിയില്‍ കേസ് കൊടുത്തത്. അല്ലാതെ വിവാഹമോചനത്തിന് വേണ്ടിയായിരുന്നില്ല. അവളെ പേടിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത്. പക്ഷേ  പെട്ടെന്ന് കാര്യങ്ങള്‍ വഷളായി. കല്പന ഇത്ര പെട്ടെന്ന് മരിക്കുമെന്ന് കരുതിയില്ല.അവളുടെ മരണം ഒരു ഷോക്കായിരുന്നു.
 
 കല്പന മരിക്കുന്ന സമയത്ത് താന്‍ ഷൂട്ടിങ്ങ് ലൊക്കേഷനിലായിരുന്നു. വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിടക്കുന്ന കല്പനയെ കാണാന്‍ തനിക്ക് സാധിക്കുമായിരുന്നില്ല. അവള്‍ മരിച്ച് കിടക്കുന്ന ഫോട്ടോ പോലും താന്‍ കണ്ടിരുന്നില്ല.അമ്മയെ അങ്ങനെ കാണാന്‍ സാധിക്കില്ലെന്ന് മകളെ വിളിച്ച് പറയുകയായിരുന്നു. മകളും ഞാനും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. കല്പന മരിച്ചപ്പോള്‍ പോലും ഞങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകളുമായി അവളുമായി ബന്ധമില്ല.ഒരിക്കല്‍ സമ്മാനവുമായി അവളെ കാണാന്‍ പോയി എന്നാല്‍ ഗേറ്റിന് പുറത്ത് ഏല്‍പ്പിക്കാനാണ് അവള്‍ പറഞ്ഞത്. ഇപ്പോള്‍ കല്പനയുടെ അമ്മയാണ് അവലെ നോക്കുന്നത്. അനില്‍ പറഞ്ഞു.
 
 താന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ കാരണം അമ്മയുടെ നിര്‍ബന്ധമായിരുന്നു. അമ്മ മരിച്ചപ്പോള്‍ ആരും കൂടെയില്ലെന്ന തോന്നലായി. ഒറ്റപ്പെടല്‍ അനുഭവിച്ചപ്പോഴാണ് വീണ്ടും വിവാഹിതയായത്. പൂര്‍ണമായും അറേഞ്ച്ഡ് വിവാഹമായിരുന്നു. ഇപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. മകള്‍ തെറ്റിദ്ധാരണ മാറി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനില്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article