ഈയടുത്തകാലത്ത് താന്‍ വളരെയധികം ആസ്വദിച്ചു കണ്ട സിനിമയാണ് ആവേശമെന്ന് നടന്‍ സൂര്യ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 11 നവം‌ബര്‍ 2024 (16:36 IST)
ഈയടുത്തകാലത്ത് താന്‍ വളരെയധികം ആസ്വദിച്ചു കണ്ട സിനിമയാണ് ആവേശമെന്ന് നടന്‍ സൂര്യ. ഫഹദ് ഫാസിലിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമാണെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. ഫഹദ് ഫാസില്‍ ഓരോ സിനിമയിലും വ്യത്യസ്തമായ അഭിനയം കാഴ്ചവച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. എല്ലാം നടന്മാര്‍ക്കും അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. ഓരോ സിനിമയിലും അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പ്രേക്ഷകര്‍ക്ക് ഒരു പിടിയും കിട്ടില്ലെന്നും സൂര്യ പറഞ്ഞു.
 
ഫഹത്തിനെ പോലെ പറയേണ്ട മറ്റൊരു പേരാണ് മമ്മൂട്ടി സാറിന്റെത്. അദ്ദേഹം നല്ല സിനിമകള്‍ സെലക്ട് ചെയ്യാറുണ്ട്. തിയേറ്ററിലെത്തുന്ന ആളുകളെ എങ്ങനെ എന്റര്‍ടെയ്ന്‍ ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാമെന്നും സൂര്യ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article