ടെഡിയ്ക്ക് ഉള്ളിലെ മനുഷ്യന്‍ ഇതാ, പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ ശക്തി സൗന്ദര്‍ രാജന്‍

കെ ആര്‍ അനൂപ്
ശനി, 20 മാര്‍ച്ച് 2021 (16:58 IST)
ആര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ടെഡി'. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ചിത്രം ഈമാസം 12ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു. നായകന്റെ ജീവിതത്തിലേക്ക് ആകസ്മികമായി ഒരു ടെഡി എത്തുകയും പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. ഇപ്പോളിതാ ടെഡിയ്ക്ക് ഉള്ളില്‍ അഭിനയിച്ച മനുഷ്യനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. 
 
ഗോകുല്‍ എന്ന നാടക കലാകാരനാണ് ടെഡിയ്ക്കുള്ളില്‍ ഇരുന്ന് പ്രേക്ഷകരെ അതിശയിപ്പിച്ചത്.ടെഡിയുടെ മുഴുവന്‍ ശരീരഭാഷയും അദ്ദേഹം അവതരിപ്പിച്ചെന്നും എന്നാല്‍ റെഡ്ഡിയുടെ തല ഭാഗം ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടാണ് രൂപീകരിച്ചിരിക്കുന്നത് എന്നും സംവിധായകന്‍ പറഞ്ഞു.സതീഷ്, സാക്ഷി അഗര്‍വാള്‍, മഗിഴ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സ്റ്റുഡിയോ ഗ്രീന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article