'കണ്ണൂര്‍ സ്‌ക്വാഡ്' ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍, പ്രതീക്ഷയോടെ മമ്മൂട്ടി ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 27 ഫെബ്രുവരി 2023 (11:09 IST)
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'കണ്ണൂര്‍ സ്‌ക്വാഡ്' എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. 'കണ്ണൂര്‍ സ്‌ക്വാഡ്' ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. 
കണ്ണൂര്‍, കാസര്‍കോട്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാല, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
 
 ഛായാഗ്രഹണം മുഹമ്മദ് റാഹിലും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ടോണി ബാബു ശബ്ദസംവിധാനം നിര്‍വഹിക്കുന്നു. ഷാജി നടുവില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.  
 
റോനെക്സ് സേവ്യറാണ് മേക്കപ്പ്.അരുണ്‍ മനോഹറും അഭിജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article