പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ച് ദിലീപ്, കേശു ഈ വീടിന്റെ നാഥന്റെ ഫസ്റ്റ്‌ലുക്ക് വൈറലാകുന്നു

അഭിറാം മനോഹർ
ബുധന്‍, 1 ജനുവരി 2020 (13:46 IST)
പുതുവർഷദിനത്തിൽ ദിലീപിന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന്റെ ഫസ്റ്റ്‌ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഫാമിൽഇ എന്റർടൈനറായായി ഒരുങ്ങുന്ന ചിത്രം അടുത്ത വിഷുവിന് മുൻപായിരിക്കും റിലീസ് ചെയ്യുക. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 60 വയസ്സുള്ള വ്യക്തിയായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. ചിത്രത്തിൽ ഉർവശിയാണ് ദിലീപിന്റെ നായിക.
 
ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ദിലീപിന്റെ ഭാര്യ ആയിട്ടായിരിക്കും ഉർവശി അഭിനയിക്കുക, ഉർവശിയെ കൂടാതെ കലാഭവൻ ഷാജോൺ,ഹരീഷ് കണാരൻ,സ്വാസിക,സലിം കുമാർ,കോട്ടയം നസീർ,അനുശ്രീ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
 
നാദിർഷ തന്നെ സംഗീത സംവിധാനം ഒരുക്കുന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിജിപാലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article