മലയാളത്തില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും അത്ര സജീവമല്ല. എന്നാല്‍, ഇവരുടെ കുടുംബവിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താല്‍പര്യമുണ്ട്. ദുബായില്‍ നിന്നുള്ള ദിലീപിന്റേയും കാവ്യയുടേയും കുടുംബ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായ ദിലീപും കാവ്യയും മകള്‍ മഹാലക്ഷ്മിയ്‌ക്കൊപ്പം ദുബായില്‍ ഉണ്ട്. ദുബായില്‍ ഒരു സ്‌റ്റേജ് ഷോയുടെ ഭാഗമായാണ് ഇരുവരും എത്തിയതെന്നാണ് വിവരം. താടി വെച്ച് പുത്തന്‍ ലുക്കിലാണ് ദിലീപിനെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ദുബായിലെ ദിലീപിന്റെ റസ്റ്റോറന്റ് ആയ 'ദേ പുട്ടി'ല്‍ ദിലീപ് കഴിഞ്ഞ ദിവസം കുടുംബസമേതം എത്തിയിരുന്നു.
കളിച്ച് ചിരിച്ച് കുസൃതി കാട്ടി നടക്കുന്ന മഹാലക്ഷ്മിയോട് മിഠായി വേണോയെന്ന് ആരാധകരില്‍ ഒരാള്‍ ചോദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചോദ്യം കേട്ട് മഹാലക്ഷ്മി നല്‍കിയ മറുപടിയും രസകരമാണ്. മഹാലക്ഷ്മിയോട് മിഠായി വേണോ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ 'മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും' എന്നാണ് താരപുത്രിയുടെ മറുപടി. വലിയ ആളുകളെ പോലെയാണ് മഹാലക്ഷ്മിയുടെ മറുപടിയെന്നാണ് വീഡിയോ കണ്ട് ആരാധകരുടെ കമന്റ്.
മഞ്ജു വാര്യറുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷം 2016 നവംബര്‍ 25 നാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19ന് ആണ് ദിലീപിനും കാവ്യാ മാധവനും മഹാലക്ഷ്മി ജനിച്ചത്. ദിലീപും കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും മാമാട്ടി എന്ന ഓമന പേരിലാണ് മഹാലക്ഷ്മിയെ വിളിക്കുന്നത്.