ദിലീപ് ചിത്രവും തിയറ്ററുകളിലേക്ക് ഇല്ല, ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'കേശു ഈ വീടിന്റെ നാഥന്‍', മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

വ്യാഴം, 9 ഡിസം‌ബര്‍ 2021 (14:31 IST)
തീയറ്റര്‍ റിലീസിനായി ഒരുക്കിയ ദിലീപ് ചിത്രം 'കേശു ഈ വീടിന്റെ നാഥന്‍' ഒ.ടി.ടിയില്‍.ചിത്രം തിയറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്ന് നാദിര്‍ഷ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സിനിമ പ്രദര്‍ശനത്തിനെത്തുന്ന വിവരം സംവിധായകന്‍ തന്നെ കൈമാറി. മോഷന്‍ പോസ്റ്ററും പുറത്തുവന്നു.
റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.ആദ്യമായി സുഹൃത്തായ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍' . അറുപതിയെട്ടുക്കാരനായി ദിലീപ് അഭിനയിക്കുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
അനുശ്രീ, സ്വാസിക എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍