മ്യാവുവില്‍ അവന്‍ എന്റെ ക്യാമറാമാനായി, ഇപ്പോള്‍ സോളമനിലും വിശേഷങ്ങളുമായി ലാല്‍ ജോസ്

കെ ആര്‍ അനൂപ്
ചൊവ്വ, 26 ജൂലൈ 2022 (16:43 IST)
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ക്യാമറാമാന്‍ അജ്മല്‍ സാബുവിന് ആശംസകളുമായി ലാല്‍ ജോസ്.നാല് കൊല്ലം മുമ്പ് നാല്‍പ്പത്തിയൊന്നിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ തൊട്ടുള്ള പരിചയം സംവിധായകന്റെ റിലീസിന് ഒരുങ്ങുന്ന സോളമന്റെ തേനീച്ചകള്‍ വരെ എത്തി നില്‍ക്കുകയാണ്.
 
ലാല്‍ ജോസിന്റെ വാക്കുകള്‍ 
 
അജ്മല്‍ സാബുവിന് ഇന്ന് ഇരുപത്തിയേഴ് 
 
നാല് കൊല്ലം മുമ്പ് നാല്‍പ്പത്തിയൊന്നിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്യാനെത്തിയ പയ്യന്‍. വര്‍ത്തമാനത്തിനിടെ ചില ഷോര്‍ട് ഫിലിമുകള്‍ക്ക് ക്യാമറചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. 
 
മിണ്ടിതുടങ്ങിയപ്പോള്‍ കാഴ്ചയുടെ കല അവന്റെ ഉളളിലാകെ തിങ്ങിനില്‍പ്പുണ്ടെന്ന് തോന്നി. അടുത്തപടത്തിന് ക്യാമറചെയ്യാമോയെന്ന് ചോദിച്ചു. ആദ്യം ഒന്ന് അറച്ചെങ്കിലും പിന്നെ ആത്മവിശ്വാസം ഉളള ഒരു യെസ് അവനും പറഞ്ഞു. അങ്ങനെ മ്യാവുവില്‍ അവന്‍ എന്റെ ക്യാമറാമാനായി. ഇപ്പോള്‍ സോളമനിലും 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article