ടിനി ടോം നായകനാകുന്ന ദഫേദാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോണ്‍സണ്‍ എസ്തപ്പാന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കറുത്ത പക്ഷികള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മാളവികയാണ് നായികയാകുന്നത്. സില്‍വര്‍ സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ ഷാജന്‍ കെ ഭരതാണ് ചിത്രം നിര്‍മിക്കുന്നത്.
കലഭാവന്‍ മണിയെയും അനന്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ മണിയുടെ മരണത്തെ തുടര്‍ന്നാണ് ചിത്രത്തിലേക്ക് പുതിയ കഥാപാത്രങ്ങളെ സംവിധായകന്‍ കണ്ടത്തിയത്. ദേവന്‍, ടി ജി രവി, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. .