ദീപാവലി അല്ലല്ലോ,മണ്ടന്മാർ പടക്കം പൊട്ടിക്കുന്നു!! ട്വിറ്ററിലെ പരാമർശത്തിൽ സോനം കപൂറിനെതിരെ സൈബർ ആക്രമണം

അഭിറാം മനോഹർ
തിങ്കള്‍, 6 ഏപ്രില്‍ 2020 (16:31 IST)
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി രാത്രി ദീപം തെളിയിക്കനുള്ള ആഹ്വനത്തെ തുടർന്ന് പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ നടി സോനം കപൂർ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.ഇവിടം ശാന്തമാണ് ഇപ്പോൾ ശബ്‌‌ദം മൂലം പക്ഷികളും നായകളും വരെ വിറയ്‌ക്കുകയാണ്. ചില മണ്ടന്മാർ പടക്കം പൊട്ടിക്കുന്നു. ഇവരെന്താ ഇന്ന് ദീപാവലി എന്നാണോ കരുതിയിരിക്കുന്നത് എന്നിങ്ങനെ പരിഹാസരൂപേണയായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് ഇപ്പോൾ സൈബർ ആക്രമണം നടക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article