ഹിന്ദുവിനെ അപമാനിച്ചു, നിഖില വിമലിനെതിരെ സൈബർ ആക്രമണം, വിഷമിക്കരുത്, സൈബർ അക്രമികളേക്കാൾ കൂടുതൽ ആളുകൾ ഒപ്പമുണ്ടെന്ന് മാലാ പാർവതി

Webdunia
തിങ്കള്‍, 16 മെയ് 2022 (13:53 IST)
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോൾ പശുവിന് മാത്രം പ്രത്യേക പരിഗണന ആവശ്യമില്ലെന്ന നടി നിഖില വിമലിന്റെ പ്രസ്‌താവന സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിയുടെ പ്രസ്‌താവനയ്ക്കതിരെ വലിയ സൈ‌ബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. നീ ഹിന്ദുവിന് അപമാനമാണെന്നും ഹിന്ദുവിന്റെ വില കള‌ഞ്ഞുവെന്നും പലരും താരത്തെ കുറ്റപ്പെടുത്തുന്നു.
 
അതേസമയം താരത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തിൽ താരത്തിന് പിന്തുണ നൽകിയിരിക്കുകയാണ് നടി മാലാ പാർവതി. ഇത്തരം സൈബർ ആക്രമണങ്ങ‌ളിൽ ലേശം പോലും വിഷമിക്കരുതെന്നും കൂടെ നിൽക്കുന്നവരുടെ എണ്ണം വിമർശിക്കുന്നവരേക്കാൾ അധികമാണെന്നും പാർവതി പറയുന്നു. 
 
മാലാ പാർവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
 
നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. "എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്."
 
ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും.
ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്.നേരുള്ള സമൂഹം.അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്.
 
എന്ന്
സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.

അനുബന്ധ വാര്‍ത്തകള്‍

Next Article