എഫ്ഐആർ സൂപ്പർഹിറ്റ്: മാലാ പാർവതിയ്ക്ക് ബോളിവുഡിലേക്ക് ക്ഷണം

ചൊവ്വ, 15 ഫെബ്രുവരി 2022 (17:30 IST)
നടി മാല പാർവതി അഭിനയിച്ച പുതിയ സിനിമയായ എഫ്ഐആർ തമിഴകത്ത് വലിയ വിജയമായിരിക്കുകയാണ്. രാക്ഷസന് ശേഷം വിഷ്‌ണു വിശാൽ നായകനായെത്തുന്ന ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ നായകന്റെ അമ്മ പര്‍വീണ ബീഗം എന്ന മുഴുനീള കഥാപാത്രത്തെയാണ് എഫ്.ഐ.ആറില്‍ പാര്‍വ്വതി അവതരിപ്പിച്ചത്. 
 
സിനിമയിൽ പാർവതിയുടെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നടി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ പാര്‍വ്വതിക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്. കജോളാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
 
മുരുകേശ് ശേഖര്‍ സംവിധാനം ചെയ്യുന്ന അമുദ എന്ന തെലുങ്ക് ചിത്രത്തിലും പാര്‍വ്വതിക്ക് നല്ല വേഷമുണ്ട്.ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. മലയാളത്തിൽ അമൽ നീരദിന്റെ ഭീഷ്‌മ‌പർവമാണ് പാർവതിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
 
ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന ടക്ക് ജഗദീഷ്, ഹീറോ നാനി, എന്നീ തെലുങ്ക് ചിത്രങ്ങളിലും നെറ്റ് ഫ്‌ളിക്‌സില്‍ പ്രദര്‍ശിപ്പിക്കുന്ന നിമിര്‍, ഗെയിം ഓവര്‍ എന്നീ തമിഴ് ചിത്രങ്ങളിലും പാര്‍വ്വതി വേഷമിട്ടിരുന്നു.മിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍