അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്നും നടിമാരായ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെയ്ക്കുമെന്ന് പറഞ്ഞതായി മാലാ പാർവതി. സമിതിയിൽ നിന്ന് രാജിവെച്ചതിനെ പറ്റി മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാലാ പാർവതി ഇക്കാര്യം പറഞ്ഞത്. താൻ ഐസിസിയിൽ നിന്ന് മാത്രമാണ് രാജിവെച്ചതെന്നും അമ്മയിൽ അംഗമായി തുടരുമെന്നും മാലാ പാർവതി പറഞ്ഞു.
ഇരയുടെ പേര് പറയുന്നത് ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമാണ്. പെൺകുട്ടിയും വിജയ് ബാബുവും തമ്മിലുള്ള ബന്ധമെന്താണ്, അതിനുള്ള തെളിവ് അദ്ദേഹത്തിന്റെ കയ്യിലുണ്ട് എന്നെല്ലാം അംഗീകരിക്കുമ്പോൾ പോലും പേര് പറഞ്ഞ നടപടിയെ അംഗീകരിക്കാൻ പറ്റില്ല. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അദ്ദേഹത്തിൽ നിന്ന് കത്ത് വാങ്ങുമെന്ന് പ്രതീക്ഷിച്ചില്ല.