'ഭര്‍ത്താവ് ശ്രീകാന്തിനോട് വളരെയധികം ബഹുമാനം'; സാറാസ് കണ്ടശേഷം അശ്വതിയുടെ വാക്കുകള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 ജൂലൈ 2021 (17:16 IST)
കഴിഞ്ഞദിവസം ആമസോണ്‍ പ്രേമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സാറസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം പങ്കു വയ്ക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.വളരെ സെന്‍സിറ്റീവായ വിഷയം വിശ്വാസകരമായ രീതിയില്‍ അവതരിപ്പിച്ചെന്നാണ് താരം പറയുന്നത്.
ഭര്‍ത്താവ് ശ്രീകാന്തിനോട് വളരെയധികം ബഹുമാനമാണെന്നും അതിനുള്ള കാരണവും നടി തുറന്ന് പറയുകയാണ്.
 
 അശ്വതി ശ്രീകാന്തിന്റെ വാക്കുകള്‍ 
 
വളരെ സെന്‍സിറ്റീവായ വിഷയം വിശ്വാസകരമായ രീതിയില്‍ അവതരിപ്പിച്ചു.സാറയുടെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. ഗര്‍ഭാവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ നിന്റെ ശരീരമാണ്, നിന്റെ തന്നെ തീരുമാനവും,എല്ലായ്‌പ്പോഴും പറയുന്ന എന്റെ ജീവിത പങ്കാളിയായ ശ്രീകാന്തിനോട് വളരെയധികം ബഹുമാനം.സിനിമയില്‍ പറയുന്നതുപോലെ 'മോശം മാതാപിതാക്കളാകുന്നതിനേക്കാള്‍ മാതാപിതാക്കളാകാതിരിക്കുന്നതാണ് നല്ലത്'
 
ഭാവിയില്‍ സാമൂഹിക പ്രസക്തമായ വിഷയങ്ങളില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നതാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നു ലഭിച്ച പ്രതികരണങ്ങള്‍ നടന്‍ സണ്ണി വെയ്ന്‍ പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article