'സാമൂഹിക പ്രസക്തമായ വിഷയങ്ങളില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഊര്‍ജ്ജം'; സാറസിന് ലഭിച്ച മികച്ച പ്രതികരണത്തെക്കുറിച്ച് സണ്ണി വെയ്ന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 6 ജൂലൈ 2021 (10:08 IST)
കഴിഞ്ഞദിവസം ആമസോണ്‍ പ്രേമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സാറസിന് മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്. ഓരോ അഭിനന്ദന സന്ദേശങ്ങളും വായിക്കുമ്പോള്‍ സന്തോഷമുണ്ടെന്ന് സണ്ണി വെയ്ന്‍ പറഞ്ഞു. ഭാവിയില്‍ സാമൂഹിക പ്രസക്തമായ വിഷയങ്ങളില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നതാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നു ലഭിച്ച പ്രതികരണങ്ങള്‍ നടന്‍ കൂട്ടിച്ചേര്‍ത്തു.
 
'സാറയോടുള്ള വലിയ സ്‌നേഹത്തിന് ഓരോരുത്തര്‍ക്കും നന്ദി.ഞങ്ങള്‍ സിനിമയ്ക്ക് നല്‍കിയ കഠിനാധ്വാനത്തിനായുള്ള ഫീഡ്ബാക്കും അഭിനന്ദനവും വായിക്കുന്നതില്‍ മുഴുവന്‍ ടീമിനും സന്തോഷമുണ്ട്.ഭാവിയില്‍ സാമൂഹിക പ്രസക്തമായ വിഷയങ്ങളില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഊര്‍ജ്ജം ഇത് നല്‍കുന്നു.'- സണ്ണിവെയ്ന്‍ കുറിച്ചു.
 
ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസും ഒരു സ്ത്രീപക്ഷ സിനിമയാണ്.വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍