‘ഞാന്‍ ഒരു സഖാവാണ്’, കളിക്കുന്നത് ആരോടാണെന്ന് ഓര്‍മവേണം; ആവേശമായി സഖാവ്കൃഷ്‌ണകുമാര്‍

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (14:17 IST)
നിവില്‍ പോളി നായകനാകുന്ന “സഖാവ്“എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍പോളിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കുകയായിരുന്നു. പുറത്തിറങ്ങി അര മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ടീസര്‍ കണ്ടുകഴിഞ്ഞു.
 
സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്‌ത ചിത്രത്തില്‍ സഖാവ് കൃഷ്‌ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍പോളി അവതരിപ്പിക്കുന്നത്. സഖാവ് കൃഷ്‌ണകുമാര്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരനാകും എന്ന് ഉറപ്പുണ്ടെന്ന അടിക്കുറുപ്പോടെയാണ് നിവിന്‍ പോളി ടീസര്‍ പോസ്റ്റ് ചെയ്തിരുന്നു.
 
ചിത്രത്തില്‍ ശ്രീനിവാസന്‍, മണിയന്‍ പിള്ള രാജു, രജ്ഞി പണിക്കര്‍, കെപി‌എസ്‌സി ലളിത എന്നിവര്‍ അണിനിരക്കുന്നു. സിനിമയില്‍ ഐശ്വര്യ രാജേഷാണ് നായിക.
 
Next Article